
കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
കൊട്ടാരക്കര ഡണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.

തൊടുപുഴ: കുട്ടിക്കാനം മുറിഞ്ഞപുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഡണ്ടുഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.
കുട്ടിക്കാനം ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുണ്ടക്കയം ഭാഗത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരിച്ചത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Bike and lorry collide in Kuttikanam; Youth dies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



