
ഇത് അശ്ലീലത്തേക്കാള്‍ മോശം; ചെഗുവേരയെ മോശമായി ചിത്രീകരിച്ചു; പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിനോയ് ബിശ്വം
ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യരുടെ വോട്ട് മാത്രമാണ്. മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം

കൊച്ചി: കോണ്‍ഗ്രസ് കേരള ഹാന്‍ഡിലില്‍ ചെ ഗുവേരയുടെ ചിത്രം വക്രീകരിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം. ഇത് അശ്ലീലത്തക്കാള്‍ മോശമാണ്. ചിത്രം പിന്‍വലിച്ചു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ബിനോയ് പറഞ്ഞു. ഫേ കുവേര എന്ന തലക്കോട്ടെടെയാണ് കോണ്‍ഗ്രസ് പേജില്‍ ചിത്രം പങ്കുവച്ചിരുന്നത്. ചിത്രം പിന്‍വലിച്ചാലെ കോണ്‍ഗ്രസ് നെഹ്റുവിന്റെ പിന്മുറക്കാര് ആകുകയുള്ളൂ. നെഹ്റു സ്നേഹത്തോടെ സ്വീകരിച്ച ചെവേരയെ പറ്റിയാണ് കോണ്‍ഗ്രസ് നെറികെട്ട ചിത്രം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മൂത്താല്‍ ഏതറ്റം വരെ പോകും എന്നുള്ളതിന്റെ തെളിവാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മതവിദ്വേഷം നടത്തുന്ന രീതിയില്‍ പ്രചാരണം എല്‍ഡിഎഫ് നടത്തിയിട്ടില്ല. എല്‍ഡിഎഫ് ഒരിക്കലും ത്തരം ഒരു പ്രചാരണവും നടത്തില്ല. രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യരുടെയും വോട്ട് വേണം. ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യില്ല എന്ന് എസ്ഡിപിഐ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടിലേക്ക് ആരെങ്കിലും പോകില്ല എന്ന് പറഞ്ഞാല്‍ അവരെ ഉന്തി തള്ളി അതിലേക്ക് വിടുന്ന നിലപാട് എല്‍ഡിഎഫിന് ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യരുടെ വോട്ട് മാത്രമാണ്. മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം. ആര് ശ്രീലേഖയുടെ ലൗ ജിഹാദ് പരാമര്‍ശം കേരളം കണ്ടും കേട്ടും മടുത്ത് മാറ്റിവെച്ച ഇല്ലാകഥയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശ്രീലേഖ പറയുന്നത് ബിജെപിയുടെ രാഷ്ട്രീയം. അതില്‍ കൂടുതല്‍ ഒന്നും കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Binoy Viswam agaianst congress
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന് സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

മോശം പ്രതികരണമൊന്നും ബാധിച്ചില്ല! ആദ്യ ദിനം തന്നെ 100 കോടി കടന്ന് യഷിന്റെ 'ടോക്സിക്'; ഓപ്പണിങ് ഡേ കളക്ഷൻ പുറത്ത്


