
കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു
കണ്ണൂര്‍ കൊമ്മേരിയിലെ പുത്തലത്ത് ഗോവിന്ദനാണ് മരിച്ചത്.

കണ്ണൂര്‍: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കണ്ണൂര്‍ കൊമ്മേരിയിലെ പുത്തലത്ത് ഗോവിന്ദനാണ് മരിച്ചത്. 98 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ച 6.30 ഓടെയാണ് സംഭവം.വീടിനു സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. ഭാര്യ: പൊന്നാരോന്‍ നാരായണി. മക്കള്‍ : സതി, വസുമതി, സരോജിനി, പരേതനായ മനോജ്. മരുമക്കള്‍: പുതുക്കുടി രാഘവന്‍, പരേതനായ ജനാര്‍ദ്ദനന്‍, രാഘവന്‍ തെറ്റുവഴി, പുഷ്പ. സംസ്‌കാരം പിന്നീട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



