തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാലക്കാട് നഗരസഭയില്‍ സംഘര്‍ഷാവസ്ഥ.

സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമേന്തി പ്രതിഷേധം നടത്തുന്നു
Last Updated :20 January 2024, 8:34 am IST

News Now

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാലക്കാട് നഗരസഭയില്‍ സംഘര്‍ഷാവസ്ഥ. നഗരസഭയ്ക്ക് മുന്നില്‍ ജയ് ശ്രീറാം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.

സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി. ഇരുവിഭാഗങ്ങളും മുഖാമുഖം വന്നതിന് പിന്നാലെ പൊലീസ് രംഗത്തെത്തി ഇവരെ പിരിച്ചുവിട്ടു. ദേശീയ പതാകയുമായി നഗരസഭ കെട്ടിടത്തിന് മുകളില്‍ കയറാനുള്ള സിപിഎം പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. 

നേരത്തെ, ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ ജയ് ശ്രീം ബാനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. നഗരസഭയില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates