
ചാനൽ ചർച്ചകളിൽ സജീവമായ ബിജെപി നേതാവിനെ പ്രവർത്തകർ മർദ്ദിച്ചു; വിവാദമായതോടെ പരാതിയില്ലാതെ ഇരുപക്ഷവും
പാലക്കാട് സ്വദേശിയായ നേതാവിനാണ് ബിജെപി പ്രവർത്തകരുടെ തന്നെ മർദ്ദനമേറ്റത്

തൃശൂർ: ബിജെപി സംസ്ഥാന നേതാവിന് തൃശൂരിൽ മർദ്ദനം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പാലക്കാട് സ്വദേശിയായ നേതാവിനാണ് ബിജെപി പ്രവർത്തകരുടെ തന്നെ മർദ്ദനമേറ്റത്. ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ നേതാവിന്റെ തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കെതിരെ പാർട്ടി നേതൃത്വത്തിന് ജില്ല നേതൃത്വം നേരത്തെ പരാതി നൽകിയിരുന്നു.
തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നേതാവിന്റെ താമസസ്ഥലത്തെത്തിയായിരുന്നു മർദ്ദനം. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ വാതിൽപ്പടിയിൽ കുടുങ്ങി പരിക്കേറ്റു. ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരില്‍ താമസിച്ചിരുന്ന നേതാവ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെങ്കിലും താമസസ്ഥലം വിട്ടുനല്‍കിയിരുന്നില്ല. ശനിയാഴ്ച ഇവിടെ എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ് അടിയിൽ കലാശിച്ചതെന്നും സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


