
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കണ്ണൂര്‍ : ബിജെപിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനക്ക് പ്രതികരണമായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്ക് 35 സീറ്റു കിട്ടിയാല്‍ മതി. തങ്ങള്‍ ഭരണത്തില്‍ വരുമെന്നാണ് ഒരു ബിജെപി നേതാവ് പറയുന്നത്.
71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് കിട്ടിയാല്‍ എങ്ങനെ ഭരിക്കും ?. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം. തങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ട് എന്നാണ് ബിജെപി ചിന്തിക്കുന്നത്. ഈ ഫിക്സഡ് ഡെപ്പോസിറ്റുകളെ നിയമസഭയിലേക്ക് അയക്കണോ എന്ന് കേരളത്തില്‍ യുഡിഎഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തങ്ങള്‍ വഞ്ചിതരായിക്കൂടാ എന്നാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ ആലോചിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. 35 സീറ്റ് ലഭിച്ചാല്‍ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കെ സുരേന്ദ്രന് ഇന്നും ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്താണ് സംശയമെന്നും സുരേന്ദ്രന് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


