ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെന്നൈ തിരുവള്ളൂര്‍ സ്വദേശി മുസാഫര്‍ ഖനി(40) എന്നയാളില്‍ നിന്ന് പണം പിടികൂടിയത്. 

മലപ്പുറം ജില്ലയിലേക്ക് കൊണ്ടുപോയ പണമാണ് പിടികൂടിയത്.  സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ കുടുംബ സമേതമാണ് യാത്ര ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെയും ഇയാള്‍ കേരളത്തിലേക്ക് ട്രെയിന്‍മാര്‍ഗം പണം കടത്തിയതായി പൊലീസ് സംശയിക്കുന്നു. പ്രതിയെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

ഷൊര്‍ണൂര്‍ എസ്‌ഐ ജംഷീദ് പി, സക്കീര്‍ അഹമ്മദ്, എഎസ്‌ഐ ജോസഫ്, എസ് സി പിഒമാരായ റൈയ്ജു പ്രമോദ്, സിപിഒമാരായ പ്രഭാത്, സിറാജ് മഹേഷ്, മുരുകന്‍, സുഭദ്ര, ഷാഹുല്‍ ഹമീദ്, നൗഷാദ്, ,സുനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates