തുമ്പയില്‍ ബോംബേറ്; രണ്ടു പേര്‍ക്ക് പരിക്ക്

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്

bomb attack
തുമ്പയില്‍ ബോംബേറ്ടിവി ദൃശ്യം
Edited by :jayakumarna
Last Updated :7 ജൂലൈ 2024, 1:25 pm IST

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സുഹൃത്തിനെ റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു.

ബോംബ് വീണ് അഖിലിന്റെ കൈക്ക് ഗുരുതര പരിക്കുണ്ട്. അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now