വീട്ടില്‍ അതിക്രമിച്ച് കയറി പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു; സിപിഎം നേതാക്കള്‍ പിടിയില്‍
വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ പിടിയില്‍
കോഴിക്കോട്: വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ പിടിയില്‍. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി പി ബാബുരാജിനെയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ടി പി ലിജീഷിനെയും കരിമ്പനപ്പാലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ശനിയാഴ്ചയാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. എന്നാല്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി കെ കെ രമ എംഎല്‍എ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.
ഇതിനിടെ പ്രതികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലും ശക്തമായിരുന്നു. നിരന്തര പീഡനം നടന്നിട്ടും കേസ് ഒത്തുതീര്‍പ്പാക്കാനാണ് പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചതെന്ന്് ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചതെന്നും സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

