
News Now
മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന് പിണറായി വിജയന് സര്ക്കാര് ജനങ്ങള്ക്ക് ആത്മവിശ്വാസം പകര്ന്നു എന്ന് ധനമന്ത്രി തോമസ് ഐസക്. കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
ഈ സര്ക്കാരിന്റെ ആറാം ബജറ്റാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്ക്കാരിന്റെ അവസാന ബജറ്റാണിത്. ധനമന്ത്രി തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്ക്കുന്ന സാഹചര്യത്തില് ബജറ്റില് കൂടുതല് ജനപ്രിയ പ്രഖ്യാപനങ്ങള് ഉണ്ടായേക്കുമെന്നാണ് സൂചന.
കോവിഡ് തുറന്നിടുന്ന സാധ്യതകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള് വര്ധിപ്പിക്കാന് നിര്ദേശമുണ്ടാകും. സര്ക്കാര്ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടില്ല. ക്ഷേമപെന്ഷന് 100 രൂപ കൂടി കൂട്ടും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കാനുള്ള നിര്ദേശങ്ങളും ബജറ്റിലുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


