സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുത്തു; ബസില്‍ നിന്ന് വീണ ഉടമ അതേ ബസ് കയറി മരിച്ചു

സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുക്കുന്നതിനിടെയാണ് രജീഷ് ബസില്‍ നിന്ന് വീണത്

രജീഷ്‌
Last Updated :20 January 2024, 9:05 am IST

തൃശ്ശൂര്‍: ബസില്‍നിന്ന് വീണ ഉടമ അതേ ബസ് കയറി മരിച്ചു. തൃശ്ശൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന വെണ്ണിലാവ് ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രജീഷാണ് (40) മരിച്ചത്. സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുക്കുന്നതിനിടെയാണ് രജീഷ് ബസില്‍ നിന്ന് വീണത്.

തിങ്കളാഴ്ച വൈകീട്ട് 5.30-ന് പേരാമംഗലം പുറ്റേക്കരയിലായിരുന്നു അപകടം. ബസില്‍നിന്ന് വീണ രജീഷിന്റെ അരയ്ക്കു താഴേക്കൂടി ബസ് കയറിയിറങ്ങി. ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. വാതില്‍ അടയാതെ മുന്നിലുള്ള ബസിന്റെ പിന്നില്‍ ഇടിച്ചുവെന്നും വാതിലിന് സമീപത്തുനിന്ന രജീഷ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now