ടെക്‌സ്റ്റ്‌ ബുക്ക് വാങ്ങാൻ സ്കൂളിലേക്ക് വിളിച്ചു വരുത്തി; വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രധാന അധ്യാപകൻ അറസ്റ്റിൽ. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പാനൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ വിപി വിനോദാണ് അറസ്റ്റിലായത്.

ടെക്സ്റ്റ് ബുക്ക് വാങ്ങാൻ കുട്ടിയുടെ അമ്മയെ സ്കൂളിൽ വിളിച്ചു വരുത്തിയതിന് ശേഷമായിരുന്നു ഇയാൾ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. വിനോദിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates