Fact Check|ഗള്‍ഫ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ കഴിയുമോ? സത്യം ഇതാണ്

Can drive in India with a Gulf license? Fact Check
ഗണേഷ്‌കുമാര്‍
Edited by :Amal Joy
Last Updated :17 ജൂൺ 2026, 5:22 pm IST

തിരുവനന്തപുരം: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദായാല്‍ ഗള്‍ഫിലെ ലൈസന്‍സ് ഉപയോഗിച്ച് ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ കഴിയുമോ? ഗള്‍ഫിലെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുമെന്ന മുന്‍ മന്ത്രി കെബി. ഗണേഷ്‌കുമാറിന്റെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.

18 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഗണേഷ്‌കുമാറിന് ലൈസന്‍സ് ലഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഗണേഷ്‌കുമാര്‍ വിശദീകരണവുമായി എത്തിയത്. ഇതിനിടെയാണ് ഇന്ത്യന്‍ ലൈസന്‍സ് നഷ്ടമായാലും ഗള്‍ഫ് ലൈസന്‍സ് ഉപയോഗിക്കുമെന്ന മുന്‍ മന്ത്രിയുടെ വാദം.

ഗണേഷ് പറഞ്ഞത്

'എന്നെ വാഹനം ഓടിപ്പിക്കാതിരിക്കാന്‍ നോക്കേണ്ട. എനിക്ക് ഇന്ത്യയില്‍ അകത്തും പുറത്തും ലോകത്തെമ്പാടും ഓടിക്കാനുള്ള ഗള്‍ഫിലെ ലൈസന്‍സുണ്ട്. ആ ലൈസന്‍സുവെച്ച് ഞാന്‍ ഓടിക്കും.'

വാസ്തവം എന്ത്?

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉപയോഗിച്ച് ഇന്ത്യയില്‍ വാഹനം ഓടിക്കാം. ഇതിന് ഇന്ത്യയില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്(ഐഡിപി) എടുക്കണം. ഇതിന് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. കാലാവധി കഴിഞ്ഞാല്‍ വിണ്ടും പെര്‍മിറ്റ് പുതുക്കിയാല്‍ വാഹനം ഓടിക്കാം. വിദേശത്തുനിന്നുള്ള ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള ഇന്ത്യന്‍ പൗരനും ഇന്ത്യയിലെ ലൈസന്‍സ് ഇല്ലാതെ ഇത്തരത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് എടുത്ത് വാഹനം ഓടിക്കാം. ഗണേഷ് കുമാര്‍ ഗള്‍ഫ് ലൈസന്‍സ് എന്നു മാത്രം പറഞ്ഞത് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കും അവരുടെ രാജ്യങ്ങളില്‍നിന്നു സ്വന്തം ലൈസന്‍സ് ഹാജരാക്കിയും ഇവിടെ വാഹനം ഓടിക്കാം. ഏതൊരു വിദേശ പൗരനും ഇന്ത്യയിലെത്തിയാല്‍ അവിടുത്തെ ലൈസന്‍സ് കാണിച്ച് ഇവിടെ സ്ഥിരമായി ലൈസന്‍സ് നേടാം. ഇതിനായി ഇന്ത്യയിലെ ലേണേഴ്‌സ് ടെസ്റ്റ് പാസായാല്‍ മതി. ഇന്ത്യന്‍ ലൈസന്‍സ് ആ വ്യക്തിക്ക് ലഭിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗണേഷ് കുമാറിന് വണ്ടി ഓടിക്കാനാവുമോ

ഇന്‍റര്‍നാഷണല്‍ ലൈസന്‍സ് ആണ് കയ്യിലുള്ളതെങ്കില്‍ പെര്‍മിറ്റ് എടുത്ത് ഗണേഷ് കുമാറിന് ഇന്ത്യയില്‍ വണ്ടി ഓടിക്കാനാവും. വര്‍ഷാവര്‍ഷം പെര്‍മിറ്റ് പുതുക്കണമെന്നു മാത്രം.

News Now

Summary

Can drive in India with a Gulf license? Fact Check

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates