
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കൊച്ചി; തെങ്ങിൽ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് 21 ഷാപ്പുകൾ പൂട്ടി. എക്സൈസ് റെയ്ഞ്ചിലെ നാല് ഗ്രൂപ്പുകളിലെ അഞ്ചു ഷാപ്പുകളിൽ വിറ്റിരുന്ന കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് നാലു ഗ്രൂപ്പുകളിലേയും മുഴുവൻ ഷാപ്പുകളുമാണ് എക്സൈസ് അധികൃതരെത്തി അടച്ചു പൂട്ടിയത്. അഞ്ച്, ആറ്, എട്ട്, ഒൻപത് ഗ്രൂപ്പുകൾക്കെതിരെയാണ് നടപടിയുണ്ടായത്.
21 ഷാപ്പുകളാണ് നാലു ഗ്രൂപ്പുകളിലായുള്ളത്. ലൈസൻസികൾക്കെതിരെയും അഞ്ച് ഷാപ്പിലെ ജീവനക്കാർക്കെതിരെയും കേസെടുത്തതായി എക്സൈസ് സിഐ ജോസ് പ്രതാപ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ വിറ്റ തെങ്ങിൽ കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. പതിവ് പരിശോധനയുടെ ഭാഗമായി നവംബർ 29 ന് എക്സൈസ് അധികൃതർ സാംപിൾ പരിശോധനയ്ക്കെടുത്തത്. അന്നത്തെ സാംപിളിന്റെ ലബോറട്ടറി പരിശോധനാ ഫലം ചൊവ്വാഴ്ചയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട്ടു നിന്നു കൊണ്ടുവന്ന കള്ളിലാണ് കഞ്ചാവ് കലർത്തിയത്. ലഹരി കൂടുന്നതിനൊപ്പം കള്ള കുടിക്കുന്നവരെ സ്ഥിരം ഉപഭോക്താക്കളാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലഹരി കലർത്തിയത്. സ്പിരിറ്റും മറ്റ് രാസവസ്തുക്കളും ചേർത്ത് കള്ളിന് വീര്യം കൂടുന്ന പതിവ് നേരത്തെ മുതലുണ്ട്. ഇതിനു പുറമെയാണ് കഞ്ചാവ് കൂടി ചേർക്കുന്നതായി കണ്ടെത്തിയത്. ഷാപ്പുകളിലെ പരിശോധന ഊർജിതമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



