
കഞ്ചാവടിച്ച് മോഷ്ടിക്കാൻ കയറിയ കള്ളൻ കടക്കുള്ളിൽ ഓഫായി, കൂടെയുണ്ടായവർ തടിതപ്പി; രാവിലെ കടയുടമ കണ്ടത്...
രാവിലെ കട തുറക്കാനെത്തിയ കടയുടമയാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടത്

തൃശൂർ; ലഹരി ഉപയോഗിച്ച് മോഷ്ടിക്കാൻ കയറി കള്ളൻ കടയിൽ കുടുങ്ങി. കടയ്ക്കുള്ളിൽ വച്ച് 'ഓഫായി' പോയ ഇയാളെ പുറത്തെത്തിക്കാനാവാതെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. രാവിലെ കട തുറക്കാനെത്തിയ കടയുടമയാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടത്. അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് കഞ്ചാവടിച്ച് പിടിയിലായത്.
മാള പഴൂക്കരയിലെ സീസ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണശ്രമം നടന്നത്. കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നത്. പ്രസാദ് അലോക് കഞ്ചാവ് പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ലഹരി തലക്കു പിടിച്ചതോടെ പുറത്തേക്കിറങ്ങാനായില്ല. കൂടെയുള്ളവർ ഇയാളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പ്രസാദിനെ അവിടെ ഉപേക്ഷിച്ച് അവർ തടിതപ്പി
രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കുത്തിത്തുറന്നത് കണ്ടതും അകത്ത് ശബ്ദം കേട്ടതും. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. മാള പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


