തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വൈദ്യുതി വാഹനങ്ങളിലേക്ക് മാറി മുഖം മിനുക്കുന്നു

തിരുവനന്തപുരം വിമാനത്താവളം /ഫയല്‍ ചിത്രം
Last Updated :20 January 2024, 9:08 am IST

News Now

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വൈദ്യുതി വാഹനങ്ങളിലേക്ക് മാറി മുഖം മിനുക്കുന്നു.കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. വിമാനത്താവളത്തിനുള്ളിലെ സേവനത്തിനായി നാലു വൈദ്യുതി കാറുകള്‍ എത്തി.

എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്‍ (എസിഎ) 4+ ലെവല്‍ നേടാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമാണ് ഇ  കാറുകള്‍. എന്‍ജിനീയറിങ് ആന്‍ഡ് മെയിന്റനന്‍സ്, ലാന്‍ഡ്‌സൈഡ് ഓപറേഷന്‍സ് വിഭാഗങ്ങളാണ് വാഹനങ്ങള്‍ ഉപയോഗിക്കുക.

വിമാനത്താവളത്തിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. 2025 മാര്‍ച്ചോടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates