
കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി, ആലപ്പുഴയില്‍ പത്തോളം പേര്‍ക്ക് പരിക്ക്
നൂറനാട് കരിമുളയ്ക്കലില്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം

ആലപ്പുഴ: ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്. നൂറനാട് കരിമുളയ്ക്കലില്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
WHAT TO READ NEXT

തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ക്രിസ്മസ്
പ്രദേശത്തെ 'യുവ', 'ലിബര്‍ട്ടി' എന്നീ ക്ലബ്ബുകളുടെ കരോള്‍ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. കരോള്‍ പര്യടനത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് പിന്നീട് വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രൂപീകരിച്ച ക്ലബ്ബാണ് ലിബര്‍ട്ടി ക്ലബ്ബ്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Carol gangs clash around ten people injured in Alappuzha.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മൊബൈല്‍ കണക്ഷന്; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?

കേരള ബ്രാഹ്മണ സഭ സംസ്ഥാന കലോത്സവം 'കലാഞ്ജലി 2026' ആലപ്പുഴയിൽ :10 വേദികളിലായി 700 പ്രതിഭകൾ മാറ്റുരയ്ക്കും

