
വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്: മന്ത്രി റിയാസ്
ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

പത്തനംതിട്ട: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടൊപ്പം ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.
കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ല. വേണ്ട സമയത്ത് മറുപടി പറയുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാല് നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി റിയാസ് ആറന്മുളയില് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

