നോർക്ക: എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ പുനരാരംഭിക്കും

നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:16 am IST

കൊച്ചി: നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ വിദ്യാഭ്യാസസര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ സാങ്കേതിക കാരണങ്ങളാൽ നിര്‍ത്തിവച്ചിരുന്നു.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷൻ, എച്ച്.ആർ.ഡി ചെയ്ത സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷൻ, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങളും സെന്ററിൽ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയിൽനിന്നും ) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സർവീസ്) എന്ന നമ്പറിലോ നോർക്ക സർട്ടിറിക്കറ്റ് ഒതന്റിക്കേഷൻ സെന്റർ എറണാകുളം 0484-2371810 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളിൽ) ബന്ധപ്പെടാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now