
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യൂനമര്ദ്ദം തീവ്രന്യൂനമര്ദ്ദമായി കര തൊടുന്നതിന്റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമര്ദ്ദം ഇന്ന് പുലര്ച്ചെ വടക്കന് തമിഴ്നാട്, തെക്കന് ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള് ഉള്ക്കടലില് നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്ദ്ദമാണിത്.
കനത്ത ജാഗ്രതയിൽ
തീവ്രന്യൂനമര്ദ്ദം കരതൊടുന്ന സാഹചര്യത്തില് തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. പടിഞ്ഞാറന് കാറ്റ് ശക്തമാകുന്നതിനാല് കേരളത്തില് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. ഉരുള്പൊട്ടല്, മണ്ണിടിച്ചില് സാധ്യതയുള്ളതിനാല് മലയോരമേഖലയില് ഓറഞ്ച് അലര്ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

