വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം. 

വന്ദേഭാരത് ട്രെയിന്‍/ ഫയൽ
Last Updated :20 January 2024, 9:20 am IST

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. മെയ് 19 മുതലുള്ള സര്‍വീസുകളില്‍ പുതിയ സമയക്രമം ബാധകമാകും. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം. 

വന്ദേ ഭാരത് എക്‌സ്പ്രസ് കൊല്ലത്ത് രാവിലെ 6.07 നായിരുന്നു എത്തിച്ചേരുന്നത്. ഇനി മുതല്‍ 6.08 നാണ് എത്തുക. 6.10 ന് ഇവിടെ നിന്ന് പുറപ്പെടും. കോട്ടയത്തു 7.25 ന് പകരം 7.24 നാണ് ഇനി മുതല്‍ വന്ദേ ഭാരത് എത്തുക. 7.27 ന് കോട്ടയത്ത് നിന്ന് പുറപ്പെടും. എന്നാല്‍ എറണാകുളത്ത് ട്രെയിന്‍ എത്തിച്ചേരുമ്പോള്‍ നിലവിലെ സമയത്തിലും എട്ട് മിനിറ്റ് വൈകും. 

ഇപ്പോള്‍ 8.17 ന് എത്തുന്ന ട്രെയിന്‍ 8.25 നാണ് എത്തുക. ഇവിടെ നിന്ന് പുറപ്പെട്ട് തൃശ്ശൂരില്‍ 9.22 നായിരുന്നു എത്തിച്ചേര്‍ന്നിരുന്നത്. ഇനി 9.30 നാണ് ട്രെയിന്‍ തൃശൂരില്‍ എത്തുക. എന്നാല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസര്‍കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now