
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ സര്‍വീസുകളില്‍ നാളെ മുതല്‍ നിയന്ത്രണം
മംഗളൂരു- കന്യാകുമാരി പരശുറാം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും
തിരുവനന്തപുരം: അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലെ പ്രവൃത്തികളുടെ ഭാഗമായാണ് താത്കാലിക ക്രമീകരണം. ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. മംഗളൂരു- കന്യാകുമാരി പരശുറാം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും.
ഞായര്‍ - തിങ്കള്‍ (ജൂലൈ 6,7) ദിവസങ്ങളില്‍ പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂര്‍ ജംഗ്ഷന് - തൃശൂര്‍ പാസഞ്ചര്‍ (56605) ജൂലൈ 19, 28 തീയതികളില്‍ സര്‍വീസ് നടത്തില്ല. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല. ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
ജൂലൈ 26 ന് തിരുവനന്തപുരം സെന്‍ട്രല്‍ - എംജിആര്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696 ) കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കും. ജൂലൈ 29ന് തൃശൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് (16609 ) ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി - മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷന് - ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് (12645) ജൂലൈ 19 ന് രാത്രി എട്ട് മണിയക്ക് പുറപ്പെടുന്ന രീതിയില്‍ സര്‍വീസ് ക്രമീകരിച്ചു.
WHAT TO READ NEXT
മുഹറം: തിങ്കളാഴ്ച അവധി ഇല്ല, മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ
സര്‍വീസുകളിലെ മറ്റ് മാറ്റങ്ങള്‍
ജൂലൈ 8, 9 തീയതികളിലെ താംബരം - നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (20691 ) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
ജൂലൈ 26- നാഗര്‍കോവില്‍ - കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
ജൂലൈ 25- ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
ജൂലൈ 26- മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ജൂലൈ 9- നാഗര്‍കോവില്‍ - താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20692) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
ജൂലൈ 27- ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) കോട്ടയത്ത് നിന്നും സര്‍വീസ് ആരംഭിക്കും.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Corridor Block for facilitating engineering works over various sections in Thiruvananthapuram railway Division consequently the following are the changes in the pattern of train services.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

