ഭക്ഷ്യവിഷബാധയേറ്റ് നഴ്‌‌സിന്റെ മരണം: പാര്‍ക്ക് ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ 

അൽഫാം കഴിച്ചു നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ ആണ് അറസ്റ്റിലായത്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:15 am IST

കോട്ടയം: കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് (മലപ്പുറം കുഴിമന്തി) ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചു നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. 

പാർക്ക് ഹോട്ടലിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്തു വാങ്ങിയ അൽഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ നഴ്സ് രശ്മി രാജ് (33) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ആന്തരികാവയവങ്ങളിലെ അണുബാധയാണു രശ്മിയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു.

പാർക്ക് ഹോട്ടലിൽനിന്ന് ഡിസംബർ 29ന് ഓൺലൈനിൽ ഓർഡർ ചെയ്തു വാങ്ങിയ അൽഫാം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു രോഗബാധ. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now