
'ഭാരതാംബ ഉണ്ടാകില്ല'; രാജ്ഭവനിലെ ചടങ്ങില്‍ നാളെ മുഖ്യമന്ത്രിയെത്തും; വേദിയില്‍ തരൂരും
രാജ്ഭവന് പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ പ്രകാശനമാണ് ചടങ്ങ്.

തിരുവനന്തപുരം: രാജ്ഭവനില്‍ ഞായറാഴ്ച നടക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്ന നിര്‍ബന്ധത്തില്‍ നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പിന്‍വാങ്ങി. ഈ ചടങ്ങില്‍ ഭാരാതാംബയുടെ ചിത്രം ഉണ്ടാകില്ല. പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള സന്ദേശം രാജ്ഭവന് ലഭിച്ചിട്ടുണ്ട്. രാജ്ഭവന് പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ പ്രകാശനമാണ് ചടങ്ങ്.
ശശി തരൂര്‍ എംപിക്ക് ആദ്യപ്രതി നല്കി മുഖ്യമന്ത്രിയാണ് പ്രകാശിപ്പിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും സാന്നിധ്യമേ ഉദ്ദേശിച്ചിട്ടുള്ളു. അദ്ദേഹത്തെ കാഴ്ചക്കാരനാക്കി എംപി ശശി തരൂരിന് കോപ്പി നല്കി മാസിക പ്രകാശിപ്പിക്കുന്നതില്‍ പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് തരൂര്‍. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി തരൂരിന് പ്രധാന റോള്‍ നല്കുന്നതില് രാജ്ഭവന് രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനം കോണ്‍ഗ്രസിനുണ്ട്. സിപിഎം- ബിജെപി അന്തര്‍ധാരയാണ് കോണ്‍ഗ്രസ് ഈ ചടങ്ങിലും കാണുന്നത്. പ്രതിപക്ഷ നേതാവ് എത്തില്ലെന്നാണ് സൂചന.
രാജ്ഭവനിലെ ചടങ്ങുകളില്‍ ഭാരാതാംബയുടെ ചിത്രം വച്ചത് നേരത്തെ വിവാദമായിരുന്നു. പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞപോലെയുള്ള ഔദ്യോഗിക ചടങ്ങുകള്‍ ഒഴികെയുള്ള രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രം നിര്‍ബന്ധമായും ഉണ്ടാകുമെന്നായിരുന്നു രാജ്ഭവന്റെ നിലപാട
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Chief Minister Pinarayi Vijayan will attend the ceremony to be held at Raj Bhavan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അപലപനീയം'

