മുഖ്യമന്ത്രിക്കെതിരെ  ജയപ്രകാശ്‌ വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

പിണറായി വിജയൻ
Last Updated :20 January 2024, 8:52 am IST

News Now


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌ത ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ്. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസ് എടുത്തത്.

വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് ജയപ്രകാശിനെതിരെ കേസെടുത്തത്‌. മുഖ്യമന്ത്രിക്കെതിരെ  ജയപ്രകാശ്‌ വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ പൊലീസിൽ പരാതി നൽകി.