
പാലക്കാട് പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി, ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്; നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി
ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി
പാലക്കാട്: ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി. പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ രണ്ടു സിപിഒമാര്‍ തമ്മിലാണ് അടിപിടി ഉണ്ടായത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവര്‍ക്കും പരിക്കേറ്റു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇരുവരും സുഹൃത്തുക്കളായിരുന്നു. ജോലിക്കിടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ്‌സ് റൂമില്‍ വച്ച് ഇരുവരും തമ്മിലുള്ള ഉന്തും തള്ളും അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവരുടെയും കൈയ്ക്ക് പരിക്കേറ്റു. ഇരുവരെയും എഎസ്പി നേരിട്ട് വിളിപ്പിച്ചു. കേസെടുക്കണമെന്നായിരുന്നു ഒരു സിപിഒയുടെ നിലപാട്. എന്നാല്‍ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്.
ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
