മുഖ്യമന്ത്രിയെ തീരുമാനിക്കുക ജനവികാരം മാനിച്ച്; യുഡിഎഫിന് ഒരു സിസ്റ്റം ഉണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

എല്‍ഡിഎഫ് ഇനി മുഖ്യമന്ത്രി സ്ഥാനത്തെ പറ്റി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

PK Kunhalikutty
PK Kunhalikutty
Edited by :Sujith
Last Updated :25 ഏപ്രിൽ 2026, 5:56 pm IST

മലപ്പുറം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ യുഡിഎഫിന് ഒരു സിസ്റ്റം ഉണ്ടെന്നും മുന്നണിയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നായിരിക്കും മുഖ്യമന്ത്രിയെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ജനവികാരം പരിഗണിച്ചാകും കോണ്‍ഗ്രസ് തീരുമാനമെടുക്കുക. ഘടകകക്ഷികളോട് തീരുമാനം ചോദിക്കും. അപ്പോള്‍ ലീഗ് അഭിപ്രായം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ ലീഗിന്റെ അഭിപ്രായം പാര്‍ട്ടി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ചൊല്ലി ഇപ്പോ നടക്കുന്ന ചര്‍ച്ചകള്‍ ലീഗ് കാര്യമാക്കുന്നില്ല. എല്‍ഡിഎഫ് ഇനി മുഖ്യമന്ത്രി സ്ഥാനത്തെ പറ്റി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ ജില്ലകളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. നിലവില്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണ്. തരംഗമെങ്കില്‍ നൂറ് സീറ്റ് വരെ ലഭിക്കാമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാല്‍പ്പാറ ദുരന്തത്തില്‍പ്പെട്ടവരോട് സര്‍ക്കാര്‍ അവഗണന കാട്ടുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. മതിയായ ചികിത്സ പോലും ഉറപ്പാക്കിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

News Now

Summary

CM will be decided by respecting public sentiment; UDF has its own system,' says PK Kunhalikutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates