സിപിഎം മോഡല്‍ ഗൃഹ സന്ദര്‍ശനത്തിന് കോണ്‍ഗ്രസും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:15 am IST

News Now

തിരുവനന്തപുരം: സിപിഎം മോഡല്‍ ഗൃഹ സന്ദര്‍ശനത്തിന് കോണ്‍ഗ്രസും. ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയാണ് പരിപാടി. 

മുതിര്‍ന്ന നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും അടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗൃഹ സന്ദര്‍ശനത്തില്‍ പങ്കെടുക്കും. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും പരാതികളുണ്ടെങ്കില്‍ കേള്‍ക്കുകയും വിനയപൂര്‍വം മറുപടി നല്‍കുകയും വേണമെന്നാണ് കെപിസിസി നിര്‍ദേശം. '138 ചലഞ്ച്' എന്നു പേരിട്ട് നടത്തിവരുന്ന ധന സമാഹരണത്തിനും വീടുസന്ദര്‍ശനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖയും വിതരണം ചെയ്യും.

ഫെബ്രുവരി 20 മുതല്‍ ഒരു മാസം എല്ലാ ബൂത്തുകളിലൂടെയും കടന്നു പോകുന്ന പദയാത്രയും കോണ്‍ഗ്രസ് സംഘടിപ്പിക്കും. ഇതിനായി ഒരു നിയമസഭാമണ്ഡലത്തില്‍ മൂന്നു നേതാക്കളെ വീതം പാര്‍ട്ടി ചുമതലപ്പെടുത്തി. 3040 കിലോമീറ്റര്‍ ദൂരം മൂന്നുനാലു ദിവസം കൊണ്ടു കടന്നു പോകണം. ഓരോ പദയാത്രയിലും 100 അംഗങ്ങള്‍ വേണം. 138 ചാലഞ്ച് കാര്യക്ഷമമാക്കാന്‍ 'കോണ്‍ഗ്രസ് ' എന്ന പേരില്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates