മന്ത്രിയെന്നു കരുതി, കോൺ​ഗ്രസ് പ്രവർത്തകർ തടഞ്ഞത് വിഡി സതീശന്റെ കാർ! 

കൊടി വച്ച കാർ വരുന്നതു കണ്ടപ്പോൾ പ്രവർത്തർ മന്ത്രിയുടെ കാറാണെന്നു തെറ്റിദ്ധരിച്ചാണ് പ്രകടനമായെത്തി തടഞ്ഞത്

വിഡി സതീശന്‍ /ഫയല്‍
Last Updated :20 January 2024, 9:22 am IST

ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കോൺ​ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടെ തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാർ! ഇന്നലെ രാത്രി ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ജംങ്ഷനു സമീപത്തു വച്ചാണ് കോൺ​ഗ്രസ് പ്രവർത്തകർക്ക് അബദ്ധം സംഭവിച്ചത്. 

കൊടി വച്ച കാർ വരുന്നതു കണ്ടപ്പോൾ പ്രവർത്തർ മന്ത്രിയുടെ കാറാണെന്നു തെറ്റിദ്ധരിച്ചാണ് പ്രകടനമായെത്തി തടഞ്ഞത്. കോൺ​ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ന​ഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നിൽ കൊടി വച്ച കാറും കണ്ടപ്പോൾ പ്രവർത്തകർ ജീപ്പിനു മുന്നിലേക്ക് ചാടി വാഹനം നിർത്തിക്കുകയായിരുന്നു. 

കാറിനു നേരെ പ്രവർത്തകർ വരുന്നതു കണ്ട് വിഡി സതീശൻ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചു കൊണ്ട് ഗ്ലാസ് താഴ്ത്തി. പ്രവർത്തകർക്ക് അബദ്ധം പറ്റിയത് മനസിലായ പ്രതിപക്ഷ നേതാവ് സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടർന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now