
'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം
നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ വിഡി സതീശനെ വരവേറ്റത്.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ശേഷം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ വിഡി സതീശനെ വരവേറ്റത്. 'മുഖ്യമന്ത്രി സതീശാ' എന്നായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത്.
കൊച്ചിയിലെത്തിയ സതീശന് സ്വന്തം മണ്ഡലമായ പറവൂരിലേക്ക് യാത്ര തിരിച്ചു. അവിടെയും പ്രവര്‍ത്തകര്‍ വലിയ സ്വീകരണപ്പരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായാണ് ഒരു പതിറ്റാണ്ടിനുശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നത്. 140 മണ്ഡലങ്ങളില്‍ 102 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് തനിച്ച് 63 സീറ്റില്‍ ജയിച്ചപ്പോള്‍ മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോണ്‍ഗ്രസ് ഏഴു സീറ്റുകളിലും ആര്‍എസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ സിപിഐക്ക് നേടാനായത് 8 സീറ്റ് മാത്രം. ആര്‍ജെഡി ഒരു സീറ്റ് നേടിയപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) സംപൂജ്യരായി.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Congress workers give a warm reception to VD Satheesan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




