കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം ആരംഭിച്ചു

ലൂസി കളപ്പുര/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now



കല്‍പ്പറ്റ: കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം ആരംഭിച്ചു. കാരക്കാമല കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ലൂസി ആരോപിക്കുന്നത്. 

കോണ്‍വെന്റിലെ റൂമിന് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിക്കുന്നു. കാരയ്ക്കാമല എഫ്‌സിസിക്ക് മുന്‍പിലാണ് നിരാഹാരം നടത്തുന്നത്. 

കാരയ്ക്കാമല കോണ്‍വെന്റില്‍ അല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍, സിസ്റ്റര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. മഠത്തില്‍ താമസിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദേശം. മഠത്തില്‍ തങ്ങുമ്പോള്‍ സുരക്ഷയൊരുക്കാനുള്ള ഉത്തരവിറക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. 

മഠത്തില്‍ തങ്ങാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ലൂസി കളപ്പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് മാനന്താവാടി മുന്‍സിഫ് കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates