പോള നിറഞ്ഞതിനാൽ ബോട്ട് ഇറക്കാനായില്ല, കോവിഡ് ബാധിതൻ ചികിത്സ ലഭിക്കാതെ മരിച്ചു

കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ കുമരകത്ത് കോവിഡ് ബാധിതൻ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

ചീപ്പുങ്കൽ: കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ കുമരകത്ത് കോവിഡ് ബാധിതൻ മരിച്ചു. തോട്ടിൽ പോള നിറഞ്ഞതിനാൽ രോ​ഗിയെ ബോട്ടുമാർ​ഗം ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വന്നതാണ് വിനയായത്.

അയ്മനം പഞ്ചായത്തിലെ വാദ്യമേക്കറി കറുകപ്പറമ്പിൽ രാജപ്പൻ(60) ആണ് മരിച്ചത്.  കോവിഡ് ബാധിതനായി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു രാജപ്പൻ. ഞായറാഴ്ച രാത്രി 9 മണിയോടെ ശ്വാസതടസം അനുഭവപ്പെട്ടു. പെണ്ണാർ തോട്ടിൽ പോള നിറഞ്ഞതിനാൽ രാത്രിയിൽ ബോട്ട് ഓടിക്കാൻ കഴിഞ്ഞില്ല. 

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു മരണം. വെള്ളിയാഴ്ച പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാഹന സൗകര്യം ഇല്ലാത്തതിനാല്ഡ വാദ്യമേക്കരയിലെ ആളുകൾ പെണ്ണാർതോട്ടിലൂടെ ബോട്ടിലാണ് പുറം ലോകത്തേക്ക് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now