മലരിക്കലില്‍ നടന്നു വന്നിരുന്ന ആമ്പല്‍ ഫെസ്റ്റിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

കോട്ടയം: മലരിക്കലില്‍ നടന്നു വന്നിരുന്ന ആമ്പല്‍ ഫെസ്റ്റിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. കോവിഡ് 
വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധനം.

പ്രദേശം ഉള്‍പ്പെടുന്ന തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ആമ്പല്‍ പൂവിടുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷിയുടെ ഇടവേളയിലാണ് ആമ്പല്‍ ഫെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആമ്പല്‍ ഫെസ്റ്റ് നടത്തിയിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates