'എംഎല്‍എ ആയിട്ട് പോലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു; സിപിഎം ഇപ്പോഴും ന്യായീകരിക്കുന്നു'
പത്മകുമാറിനെ സിപിഎം സംരക്ഷിക്കുന്നു എന്ന തോന്നല്‍ ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഐ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിലയിരുത്തലിനെ വിമര്‍ശിച്ച് സിപിഐ. ശബരിമല വിവാദം തിരിച്ചടിയായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. കേസില്‍ അറസ്റ്റിലായ എ പത്മകുമാറിനെ സിപിഎം സംരക്ഷിക്കുന്നു എന്ന തോന്നല്‍ ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും സിപിഐ എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.
WHAT TO READ NEXT

കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം; 12 ഓളം കടകൾ കത്തിനശിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ളയും തോല്‍വിക്ക് കാരണമായിട്ടുണ്ട്. സിപിഎം വസ്തുതകള്‍ മറച്ചുവെക്കുകയാണ്. ആരോപണം ഉയര്‍ന്നപ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയിട്ട് പോലും കോണ്‍ഗ്രസ് നടപടിയെടുത്തു. എന്നാല്‍ സിപിഎം ന്യായീകരണങ്ങള്‍ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടിവില്‍ വിമര്‍ശനമുണ്ടായി.
ഭരണ വിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിലെ ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച കണക്കുകൾ പരിഗണിച്ചുകൊണ്ടുള്ള വിലയിരുത്തൽ ഇന്നത്തെ യോഗത്തിലുണ്ടാകും. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
CPI criticizes CPM's assessment regarding the defeat in the local body elections.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
കണ്ണൂരും തിരുവനന്തപുരവും ഉൾപ്പെടെ ആറ് ജില്ലകളിൽ അഴിച്ചുപണിക്ക് സിപിഎം: ജില്ലാ സെക്രട്ടറിമാർ മാറിയേക്കും

'ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐക്ക് ?; പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം'

