സുരേഷ് ഗോപിയോട് ആരാധന, ബിജെപി രാഷ്ട്രീയം പ്രമോട്ട് ചെയ്യുന്നു; എംകെ വര്‍ഗീസ് മേയര്‍ പദവി ഒഴിയണമെന്ന് സിപിഐ

മനസില്‍ സുരേഷ് ഗോപിയോടുള്ള വലിയ ആരാധനയും അതിലൂടെ ബിജെപി രാഷ്ട്രീയത്തെ പ്രമോട്ട് ചെയ്യുന്നതുമായ പ്രവൃത്തി പാടില്ലാത്തതാണ്.

സുരേഷ് ഗോപിക്കൊപ്പം മേയര്‍ എംകെ വര്‍ഗീസ് പിടിഐ
Last Updated :8 July 2024, 2:36 pm IST
Edited by :Sujith

തൃശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പദവി ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. നേരത്തെയുണ്ടാക്കിയ കരാര്‍ അനുസരിച്ച് എംകെ വര്‍ഗീസിന്റെ കാലാവധി നേരത്തെ അവസാനിച്ചതാണ്. അതുകൊണ്ട് പദവി ഒഴിഞ്ഞ് അദ്ദേഹം ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന് വത്സരാജ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജയിച്ച എംകെ വര്‍ഗീസിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. അന്നുണ്ടാക്കിയ ധാരണ അനുസരിച്ച് ഒരു നിശ്ചിതകാലമായിരുന്നു അദ്ദേഹത്തിന് അനുവദിച്ചത്. ഒഴിയണമെന്ന നിലപാട് ഞങ്ങളും തുടരാന്‍ അനുവദിക്കണമെന്ന നിലപാട് അദ്ദേഹവും സ്വീകരിച്ചു. എന്നാല്‍ അക്കാര്യത്തില്‍ അവസാനതീര്‍പ്പുണ്ടായില്ല. ഇടതുപക്ഷമാണെന്ന് ആവര്‍ത്തിക്കുന്ന മേയര്‍ പദവി ഒഴിഞ്ഞ്് മുന്നണിയില്‍ തുടരണമെന്നും വത്സരാജ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടര്‍ നടപടികള്‍ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും അറിയിച്ചു. രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മനസില്‍ സുരേഷ് ഗോപിയോടുള്ള വലിയ ആരാധനയും അതിലൂടെ ബിജെപി രാഷ്ട്രീയത്തെ പ്രമോട്ട് ചെയ്യുന്നതുമായ പ്രവൃത്തി പാടില്ലാത്തതാണ്. ഇതില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പും പ്രതിഷേധവും ഉണ്ടെന്നും വത്സരാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ വെച്ചുനടന്ന ഒരു ഔദ്യോഗിക പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ട് മേയര്‍ വീണ്ടും രംഗത്തെത്തിടയത്. വലിയ പ്രതീക്ഷയോടെയാണ് ജനം സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. വികസനം നടത്താന്‍ തയ്യാറായാല്‍ കൂടെ നില്‍ക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താന്‍ അവര്‍ക്കൊപ്പം നില്‍ക്കും. സുരേഷ് ഗോപിക്ക് വികസനത്തില്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമെന്നുമായിരുന്നു വര്‍ഗീസ് പറഞ്ഞത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now