
അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം
ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുന്നതില്‍ തങ്ങള്‍ക്കുണ്ടായ പോരായ്മയാണ് തോല്‍വിയുടെ പ്രധാന കാരണം.

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ വീഴ്ച സമ്മതിച്ച് സിപിഎം. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ബേബി. കേരളത്തിലെയും ബംഗാളിലെയും തിരിച്ചടികള്‍ മറികടക്കാന്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. സെപ്റ്റംബറില്‍ വിശാല സംസ്ഥാന സമിതി യോഗം ചേരും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുന്നതില്‍ തങ്ങള്‍ക്കുണ്ടായ പോരായ്മയാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന് എംഎ ബേബി പറഞ്ഞു. അതിന്റെ കൂട്ടത്തില്‍ മനുഷ്യസഹജമായ പല തെറ്റുകളും പറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യാന്‍ വിശാല സംസ്ഥാന സമിതി യോഗം വിളിച്ചതായും എംഎ ബേബി പറഞ്ഞു.
കേരളത്തിലും ബംഗാളിലും ഉള്‍പ്പടെ കൃത്യമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. വിവിധ തലങ്ങള്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വിശാല സംസ്ഥാന സമിതിയോഗം സെപ്റ്റംബര്‍ രണ്ടാം വാരം നടക്കും. കേരളത്തില്‍ നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അവിടെ എന്ത് ചര്‍ച്ച നടക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ബേബിയുടെ മറുപടി.
ജനങ്ങളോട് ക്ഷമയോടെ ഇടപഴുകുന്നതില്‍ പോരായ്്മ ഉണ്ടായി. താഴെത്തട്ട് മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ അക്കാര്യത്തില്‍ തിരത്തല് വരുത്തണം. ഒരാളുടെ പെരുമാറ്റമല്ല തോല്‍വിക്ക് കാരണമായത്. പ്രചരണം നയിച്ചവര്‍ക്ക് തെറ്റിയിട്ടില്ല. പ്രചരണത്തിനിടയില്‍ ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളെ പാര്‍ട്ടി വിമര്‍ശനപരമായി പ്രതികരിച്ചെങ്കിലും വേണ്ടത്ര ശക്തമായി പ്രതികരിക്കുന്നതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ബേബി പറഞ്ഞു.
WHAT TO READ NEXT

പിഴ വരും മക്കളേ! ഇന്റര്‍നെറ്റ് തിരികെ വന്നതോടെ കാമറകള്‍ പണി തുടങ്ങി
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
CPM Central Committee Admits Lapses in Candidate Selection and Campaigning, Says MA Baby
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ജനങ്ങളിലേക്ക് തിരികെപ്പോകണം, തിരുത്തല്‍ നടപടിയുമായി മുന്നോട്ട്'; സിപിഎം വിശാല സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം

സിപിഎം വിശാല സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് ഇന്ന് മുതല്‍; ചര്‍ച്ചാ നിയന്ത്രണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി


