
ട്രോള്‍ ഭയന്നോ?; സിപിഎം സമ്മേളനത്തിലെ പതാക ഗാനത്തില്‍ വെട്ടിത്തിരുത്ത്; വിഡിയോ
'ജയ് പതാകെ രക്തപതാകെ' എന്ന് തുടങ്ങുന്ന ഗാനത്തിലെ 'നമോ നമസ്തെ വിജയപതാകെ' എന്ന ഭാഗമാണ് വെട്ടി മാറ്റിയത്.

കൊല്ലം: കൊല്ലത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പതാക ഗാനത്തിലെ വരികളില്‍ മാറ്റം. 'ജയ് പതാകെ രക്തപതാകെ' എന്ന് തുടങ്ങുന്ന ഗാനത്തിലെ 'നമോ നമസ്തെ വിജയപതാകെ' എന്ന ഭാഗമാണ് വെട്ടി മാറ്റിയത്. പകരം 'ഉയരുക നമ്മുടെ രക്തപതാകെ' എന്ന് കൂട്ടിച്ചേര്‍ത്താണ് പുതിയ വരികള്‍.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഉള്‍പ്പടെ പതാക ഗാനം പാടിയപ്പോള്‍ 'നമോ നമസ്തെ വിജയപതാകെ' എന്ന വരി പാടിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ഇതേ ജില്ലയില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് പതാക ഗാനത്തിലെ ഈ ഭാഗം ഒഴിവാക്കിയത്. 2022ല്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍ വേദിയായപ്പോള്‍ മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന് പിള്ള പതാക ഉയര്‍ത്തുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് പതാക ഗാനം പാടിയത്.
സിപിà´à´ à´¸à´à´¸àµà´¥à´¾à´¨ സമàµà´®àµà´³à´¨à´¤àµà´¤à´¿à´²àµ പതാഠà´à´¾à´¨à´¤àµà´¤à´¿à´²àµâ നിനàµà´¨àµ നമൠനമസàµâതൠവàµà´àµà´à´¿ മാറàµà´±à´¿ pic.twitter.com/DGMb1d0SM9
— Samakalika Malayalam (@samakalikam) March 6, 2025
എന്താണ് സംസ്ഥാന സമ്മേളനവേദിയില്‍ പതാക ഉയര്‍ത്തുന്നതിനിടെ ഈ വരി മാറ്റാന്‍ ഇടയായതെന്നറിയില്ല. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ഗാനത്തെ ചൊല്ലി സിപിഎമ്മിനെതിരെ ട്രോളുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. വിപ്ലവ ഗാനത്തിന് പകരം ആര്‍എസ്എസ് ശൈലിയില്‍ ഭക്തിഗാന ശൈലി പിന്തുടരുന്നെന്നായിരുന്നു ആക്ഷേപം. എന്നാല്‍ കാലാകാലങ്ങളായി ഈ ഗാനം തന്നെയാണ് പതാക ഗാനമായി ഉപയോഗിക്കുന്നതെന്നായിരുന്നു സിപിഎം നേതാക്കള്‍ അന്നു പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


