കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്യിച്ചു.

CPM Congress Clash after workers bursting crackers infront of party office kannur
തില്ലങ്കേരിയിൽ സിപിഎം ഓഫിസിനു മുന്നിൽ‌ പടക്കം പൊട്ടിച്ച പ്രവർത്തകരെക്കൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യിക്കുന്നു
Last Updated :23 June 2025, 7:43 pm IST

News Now

കണ്ണൂര്‍: തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്.

'തോറ്റാലും ജയിച്ചാലും നമ്മക്ക് വിഷയമല്ല നിങ്ങക്ക് വലുതായിരിക്കും. ഓഫിസിനു മുന്‍പില്‍ കൊണ്ടുവന്ന് ഒലക്ക പൊട്ടിക്കലാണോ നിങ്ങളുടെ പരിപാടി' എന്ന് സിപിഎം പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്യിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നു.