കുസാറ്റ് ദുരന്തം; മന്ത്രി രാജീവും ബിന്ദുവും കൊച്ചിയിലേക്ക്

സർവകലാശാല ഉൾക്കൊള്ളുന്ന കളമശ്ശേരി മന്ത്രി രാജീവിന്റെ മണ്ഡലം കൂടിയാണ്

ചിത്രം: ഫെയ്‌സ്‌ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:28 am IST

കൊച്ചി: കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആർ ബിന്ദുവും. നവ കേരള സ​ദസിന്റെ ഭാ​ഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു. 

സർവകലാശാല ഉൾക്കൊള്ളുന്ന കളമശ്ശേരി മന്ത്രി രാജീവിന്റെ മണ്ഡലം കൂടിയാണ്. വേണ്ട നിർദ്ദേശങ്ങൾ ഉദ്യോ​ഗസ്ഥർക്കു നൽകിയതായി ഇരുവരും വ്യക്തമാക്കി. 

കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികളാണ് മരിച്ചത്. കുസാറ്റ് ഫെസ്റ്റിന്റെ ഭാ​ഗമായി നടന്ന ​ഗാനമേളയ്ക്കിടെയാണ് ദാരുണ സംഭവം. 64 പേർക്ക് പരിക്കേറ്റതായാണ് വിവരം. നാല് പേരുടെ നില ​ഗുരുതരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now