
സൈബര്‍ അധിക്ഷേപം: യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന് കാസര്‍ക്കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍

കാസര്‍ക്കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന് കാസര്‍ക്കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരിന്തല്‍മണ്ണ സ്വദേശിയായ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. എന്നാല്‍ മൃതദേഹത്തിനു സമീപത്തുനിന്ന് അരുണ്‍ വിദ്യാധരന് എന്ന പേരുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി.
ഈ മാസം രണ്ടിനാണ് അരുണ്‍ മുറിയെടുത്തതെന്നാണ് വിവരം. മുറിയില്‍നിന്ന് അധികം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് അധികൃതര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വൈകുന്നേരം മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഇന്ന് മുറിയില്‍നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരി്ച്ച നിലയില്‍ കണ്ടെത്തിയത്.
കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
