
തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി; ഞായാറാഴ്ച വരെ ഇടിമിന്നലോട് കൂടിയ അതിതീവ്രമഴ; ജാഗ്രത
തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ
മഴ ഞായറാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തമിഴ്നാട് തീരത്ത് നിന്ന് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണം. അതിനിടെയാണ് തെക്കന്‍ തമിഴ്നാടിന് സമീപത്ത് ചക്രവാതിച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസം തുടരനാണ് സാധ്യത. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ തന്നെയായിരിക്കും സംസ്ഥാനത്ത് കടുത്ത മഴ തുടരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഒക്ടോബര്‍ 20 മുതല്‍ 24 വരെ മഴതുടരും.
മൂന്നു മണിക്കൂറില്‍ വ്യാപക മഴ
സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ വ്യാപക മഴയ്ക്കു സാധ്യത. 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
കോട്ടയത്തും കോഴിക്കോടും മഴ
ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പില്ല. അതേസമയം കോട്ടയത്തും കോഴിക്കോടും മലയോര മേഖലകളില്‍ മഴ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



