അഷ്ടമിരോഹിണി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദര്‍ശന ക്രമീകരണം

ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കും.

ഗുരുവായൂര്‍ ക്ഷേത്രം, ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

തൃശൂര്‍:  ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കും. സീനിയര്‍ സിറ്റിസണ്‍,  തദ്ദേശീയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനം രാവിലെ നാലു മുതല്‍ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. 

രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉള്‍പ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തില്‍ അനുവദിക്കില്ല.  അഷ്ടമി രോഹിണി ദിവസം കുഞ്ഞുങ്ങള്‍ക്ക് ചോറൂണ്‍ വഴിപാട് നടത്താം. എന്നാല്‍ ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാകില്ല. 

അന്നേ ദിവസം പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. ഊട്ടിനുള്ള വരി ഉച്ചക്ക് രണ്ടു മണിക്ക് അവസാനിപ്പിക്കും. അഷ്ടമി രോഹിണി ദിവസത്തെ ക്ഷേത്ര ദര്‍ശനം സുഗമമാക്കാന്‍ എല്ലാ ഭക്തജനങ്ങളുടെയും  സഹകരണം ദേവസ്വം അഭ്യര്‍ത്ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now