ബിരിയാണിയിൽ നിന്ന് ചത്ത പഴുതാര; മട്ടാഞ്ചേരിയിലെ ഹോട്ടൽ പൂട്ടിച്ചു

മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പഴുതാരയെ കിട്ടിയത്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:15 am IST

കൊച്ചി; ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പഴുതാരയെ കിട്ടിയത്. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഹോട്ടൽ പൂട്ടിയിടാനും നിർദേശിച്ചു.

എന്നാൽ ഹോട്ടൽ അടപ്പിക്കാനുള്ള ശത്രുക്കളുടെ നീക്കമാണ് ഇതെന്നാണ് ഉടമയുടെ വാദം. പരാതി മനഃപൂർവം ഉണ്ടാക്കിയതാണെന്നും ഹോട്ടലുടമ ആരോപിച്ചു. പ്രദേശത്തെ 3 ഹോട്ടലുകൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. ന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

അതിനിടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുകയാണ്. 485 സ്ഥാപനങ്ങളില്‍ ഷവര്‍മ പ്രത്യേക പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now