'സിപിഎമ്മിനെ കൊണ്ട് അന്ന് കഴിഞ്ഞിട്ടില്ല, തരത്തില്‍ പോയി കളിക്ക് നികേഷേ...'; 'പരിപ്പ് എടുക്കും' പരാമര്‍ശത്തില്‍ ദീപ്തി മേരി വര്‍ഗീസ്

സിപിഎം വിട്ടെത്തിയ എം വി രാഘവനെ കുടെ നിര്‍ത്തിയ കോണ്‍ഗ്രസിന്റെ നടപടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദീപ്തി ഓര്‍മിപ്പിക്കുന്നത്

Deepti Mary Varghese, Nikesh Kumar
Deepti Mary Varghese, Nikesh Kumar
Edited by :എന്‍ പി അനൂപ്
Last Updated :8 ഏപ്രിൽ 2026, 11:14 am IST

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് എതിരായ നികേഷ് കുമാറിന്റെ 'പരിപ്പ് എടുക്കും' പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. തിരുവനന്തപുരത്ത് പ്രചാരണ പരിപാടിക്കിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശത്തില്‍ തുടങ്ങിയ വാക്ക്പോരിന്റെ തുടര്‍ച്ചാണ് ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണം. നികേഷ് കുമാര്‍ രേവന്ത് റെഡ്ഡിക്കെതിരേ നടത്തിയ 'നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും' എന്ന പ്രയോഗത്തിനെതിരേയാണ് ദീപ്തി മേരി വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സിപിഎം വിട്ടെത്തിയ എം വി രാഘവനെ കുടെ നിര്‍ത്തിയ കോണ്‍ഗ്രസിന്റെ നടപടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദീപ്തി ഓര്‍മിപ്പിക്കുന്നത്. സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തില്‍. സാക്ഷാല്‍ എം വി രാഘവന്‍, അദ്ദേഹം നികേഷ് കുമാറിന്റെ പിതാവായിട്ട് വരും. അദ്ദേഹത്തിന്റെ പരിപ്പെടുക്കാന്‍ സിപിഎം ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ജീവന്‍ രക്ഷിച്ചുകൊണ്ട് എം എല്‍ എ യും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്റെ പേര് കോണ്‍ഗ്രസ്സെന്നാണെന്നാണ് ദീപ്തിയുടെ പരാമര്‍ശം.

അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാന്‍ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ എടുക്കാന്‍ പറ്റില്ല. എന്നാണ് ദീപ്തി ഓര്‍മിപ്പിക്കുന്നത്. തരത്തില്‍ പോയി കളിക്ക് നികേഷേ... എന്ന താക്കീതും ദീപ്തി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നല്‍കുന്നു.

രണ്ടുവട്ടം കേരളം തെരഞ്ഞെടുത്ത മുഖ്യമന്ത്രി, സിപിഎമ്മിനെ കേരളത്തില്‍ പതിനേഴ് കൊല്ലം നയിച്ച വ്യക്തി. പതിറ്റാണ്ടു കാലമായി കേരള രാഷ്ട്രീയത്തിന്റെ ഒന്നാംനിര നേതാവുമായ എണ്‍പത് കടന്ന മനുഷ്യനാണ് പിണറായി. അങ്ങനെയൊരാളെ 'നീ' എന്നും 'പോ മോനെ' എന്നും വിളിക്കാനുള്ള ഔദ്ധത്യം രേവന്തിന് എങ്ങനെയുണ്ടായി എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു നികേഷ്‌കുമാറിന്റെ പ്രതികരണം. പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്താല്‍. 'നിന്റെ പരിപ്പ് ഞങ്ങള്‍ എടുക്കും'. എന്നായിരുന്നു നികേഷ് കുമാറിന്റെ പോസ്റ്റ്.

News Now

Summary

Deepti Mary Varghese responds to Nikesh Kumar's 'parippu edukkum' threat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates