
പ്രണയാഭ്യർഥന നിരസിച്ചതിൽ വൈരാഗ്യം; വീട്ടമ്മയെ ആക്രമിച്ച് ഡെലിവറി ബോയ്, അറസ്റ്റിൽ
കുഞ്ഞുമായി വീടിനു മുന്നിൽ നിൽക്കുമ്പോൾ യുവാവ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് ആയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് സ്വദേശി അക്ഷയ് ജിത്ത് (26) ആണ് അറസ്റ്റിലായത്.
കുളത്തൂരിലാണ് കേസിന് ആസ്പദമായ സംഭവം. കുഞ്ഞുമായി വീടിനു മുന്നിൽ നിൽക്കുമ്പോൾ യുവാവ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
കൊറിയർ സർവീസിനിടെയാണ് അക്ഷയ് ജിത്ത് വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടർന്ന് നിരന്തരം ഫോൺ ചെയ്തും മെസേജ് അയച്ചും ശല്യപ്പെടുത്തിയിരുന്നു. തുടക്കത്തിലേ തന്നെ പ്രണയാഭ്യർഥന നിരസിച്ചിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നുവെന്ന് യുവതി പറയുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Delivery boy arrested for attacking housewife in anger over rejected love proposal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



