'കോവിഡ് കാലത്ത് വാങ്ങിയതൊന്നും കത്തി നശിച്ചിട്ടില്ല, തീപിടിത്തത്തിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്'
തീപിടിത്തത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തും

തിരുവനന്തപുരം: കെഎംഎസ്‍സിഎൽ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി വീണ ജോർജ്. കോവിഡ് കാലത്ത് വാങ്ങിയതൊന്നും തീപിടിത്തത്തിൽ കത്തി നശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രഗ് കൺട്രോളർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നത് ഉയരുന്നതായി മന്ത്രി അറിയിച്ചു. ആവശ്യമുള്ള പ്രദേശത്ത് പനി വാർഡുകൾ തുറക്കും. അടുത്ത മാസം മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

