
മുഴങ്ങാതെ പോയ കടലിരമ്പം; വിഎസിന്റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം പൂഴ്ത്തി ദേശാഭിമാനി
ഒന്നാം ചരമവാർഷികത്തിന് മുന്നോടിയായി കെ.വി. സുധാകരൻ എഴുതിയ ലേഖനമാണ് വിതരണം ചെയ്യേണ്ടെന്ന് വെച്ചത്; എല്ലാ ഞായറാഴ്ചയും പതിവുള്ള വാരാന്തപതിപ്പ് ഇല്ലാതെ ഇന്ന് പാർട്ടി പത്രം പുറത്തിറങ്ങി

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻറെ ചരമവാർഷിക ദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമ്മക്കുറിപ്പിന് പൂട്ടിട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനി. വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം എന്ന തലക്കെട്ടിലുള്ള ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് ദേശാഭിമാനി പുറത്തിറങ്ങിയത് . വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് അവസാന നിമിഷം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് എല്ലാ ഞായറാഴ്ചകളിലും പത്രത്തോടൊപ്പം സ്ഥിരമായി ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഒഴിവാക്കി പാർട്ടി പത്രം ഇന്ന് വിതരണത്തിനെത്തിയത്.
വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പായിരുന്നു ഈ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന ആകർഷണം. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ അറിവോടെയോ അല്ലാതെയോ അച്ചടി പൂർത്തിയായ ശേഷം, അവസാന നിമിഷം ഈ പതിപ്പ് വായനക്കാരിലേക്ക് എത്തേണ്ടതില്ലെന്ന് ദേശാഭിമാനി അധികൃതർ തീരുമാനിക്കുകയായിരുന്നു. വി.എസിന്റെ രാഷ്ട്രീയ നിലപാടുകളോ മറ്റോ പ്രതിപാദിക്കുന്ന ലേഖനത്തിലെ പരാമർശങ്ങളാകാം ഈ പെട്ടെന്നുള്ള പിൻമാറ്റത്തിന് പിന്നിലെന്നാണ് സൂചന.
എന്നാൽ, വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതിന് കാരണമായി 'സാങ്കേതിക പിഴവ് മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല' എന്നൊരു വിശദീകരണ അറിയിപ്പ് മാത്രമാണ് പത്രത്തിൽ നൽകിയിരിക്കുന്നത്.
WHAT TO READ NEXT

ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
WHAT TO READ NEXT

കോഴിക്കോട് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
In a move that has sparked political controversy, the CPI(M) mouthpiece Deshabhimani reportedly decided to halt the distribution of its Sunday weekly supplement after it was fully printed.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും

മലയാളികളുടെ സ്വാതി തിരുന്നാള്‍; 'റോക്കി ഭായി'യെ ലോകത്തിന് പരിചയപ്പെടുത്തിയ അനന്ത് നാഗ്


