
ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നെഹ്റുവിന്റെ വീഴ്ച: ശശി തരൂര്‍
ജനാധിപത്യ തത്വങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ അധീശത്വം നേടിയ നിമിഷം എന്നാണ് സര്‍ക്കാരിനെതിരായ നീക്കതെ തരൂര്‍ വിശേഷിപ്പിക്കുന്നത്

കൊച്ചി: ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഏറ്റവും വലിയ വീഴ്ചയായിരുന്നു 1959 ലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയെന്ന് ശശി തരൂര്‍ എംപി. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നെഹ്രുവിന്റെ തീരുമാനത്തെ ദയനീയം എന്നാണ് തരൂര്‍ വിശേഷിപ്പിക്കുന്നത്. മാതൃഭൂമി വാരാന്ത പതിപ്പിന് നല്കിയ അഭിമുഖത്തില്‍ ആണ് ശശി തരൂര്‍ കേരള രാഷ്ട്രീയത്തിലെ സുപ്രധാന രാഷ്ട്രീയ സംഭവത്തെ വിമര്‍ശിക്കുന്നത്.
ജനാധിപത്യ തത്വങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ അധീശത്വം നേടിയ നിമിഷം എന്നാണ് സര്‍ക്കാരിനെതിരായ നീക്കതെ തരൂര്‍ വിശേഷിപ്പിക്കുന്നത്. കാലത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഏറ്റവും മഹദ് വ്യക്തകള്‍ പോലും കീഴ്പ്പെട്ടേക്കാം എന്നാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെതിരെ വലിയ ജനകീയ പ്രക്ഷോഭമുണ്ടായിരുന്നു. സംസ്ഥാന ഭരണം വഷളായി എന്നും ആരോപണമുണ്ടായിരുന്നു. എന്നാലും ജനങ്ങള്‍ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് ദയനീയമായിരുന്നു എന്നാണ് തരൂരിന്റെ വാക്കുകള്‍.
അതേസമയം, നെഹ്റുവിന്റെ സംഭാവകളെ തമസ്കരിക്കാന്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് കഴില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ തെരഞ്ഞെടുപ്പില്‍ പൗര സമൂഹം വോട്ട് രേഖപ്പെടുത്തുമ്പോള്‍ നെഹ്റുവിന്റെ പൈതൃകം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കപ്പെടും. നെഹ്റുവിന്റെ പാദമുദ്രകള്‍ രാജ്യത്തിന്റെ ജനികതത്തില് പതിഞ്ഞതാണെന്നും തരൂര്‍ പറയുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Dismissal of EMS government in 1959 was Jawaharlal Nehru's biggest blunder in the history of Indian democracy says MP Shashi Tharoor react
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




