മുഴപ്പിലങ്ങാട് ടോള്‍ ബൂത്തില്‍ തര്‍ക്കം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും ടോള്‍ ജീവനക്കാരും ഏറ്റുമുട്ടി

ടോള്‍ ജീവനക്കാരായ രണ്ടു പേരും സെക്യുരിറ്റി ജീ വനക്കാരനുമാണ് കൈയ്യേറ്റത്തിന് ഇരയായത്

Dispute at Muzhappilangad toll booth: Passengers, including women, clash
Muzhappilangad toll boothfacebook
Edited by :Amal Joy
Last Updated :9 ജൂൺ 2025, 2:27 pm IST

തലശേരി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിലെ ടോള്‍ ബൂത്തില്‍(Muzhappilangad toll booth) യാത്രക്കാരും ടോള്‍ പിരിവ് ജീവനക്കാരും തമ്മില്‍ കൂട്ട അടി. ഇന്നലെ രാത്രിയാണ് രണ്ടു യുവതികള്‍ ഉള്‍പ്പെടെയുള്ള നാലംഗ യാത്രക്കാരുടെ സംഘം ടോള്‍ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. മുഴപ്പിലങ്ങാട് ദേശീയപാതയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ടു യാത്രക്കാരുമായുണ്ടായ വാക് തര്‍ക്കമാണ് കൈയ്യാങ്കളിയിലെത്തിയത്.

ടോള്‍ ജീവനക്കാരായ രണ്ടു പേരും സെക്യുരിറ്റി ജീ വനക്കാരനുമാണ് കൈയ്യേറ്റത്തിന് ഇരയായത്. ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരെ ജീവനക്കാരും സെക്യുരിറ്റിക്കാരനും പിടിച്ചു തള്ളുന്നതും പ്രകോപിതരായ ഇവര്‍ തിരിച്ചു വന്ന് പ്രത്യാക്രമണം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മറ്റു യാത്രക്കാര്‍ ഇടപെട്ടാണ് സംഘര്‍ഷമൊഴിവാക്കിയത്.

ടോള്‍ പിരിവിലെ അമിത ചാര്‍ജ്ജ് ചോദ്യം ചെയ്തതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് ടോള്‍ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമുണ്ട്. യാത്രക്കാരുമായി സ്ഥിരം സംഘര്‍ഷമുണ്ടാകുന്ന ബൂത്തുകളിലൊന്നാണ് മുഴപ്പിലങ്ങാട്ടേത്. നേരത്തെയും ഇവിടെ കൈയ്യാങ്കളി നടന്നിരുന്നു. ജീവനക്കാരുടെ പെരുമാറ്റരീതിയെ കുറിച്ചു പരാതികളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now