'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്നും ഡിജിപി വിശദീകരിക്കുന്നു

തിരുവനന്തപുരം: കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പ്രതികളുടെ കുറ്റസ്സമ്മത മൊഴി വെളിപ്പെടുത്തരുത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വിശദീകരിക്കുന്നു. എസ്എച്ച്ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം.
കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്. സമീപകാലത്തെ ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് പ്രതി കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും, അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റാരോപിതന് പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഘട്ടത്തില്‍ പുറത്ത് വരുന്നത് അന്വേഷണത്തെയും വിചാരണയേയും ബാധിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി, അന്വേഷണ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
The state police chief Ravada Chandrasekhar's circular to police officers not to disclose case investigation details to the media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'മാധ്യമപ്രതികരണം അന്വേഷണത്തെ വഴിതെറ്റിക്കാന്‍': ബത്തേരി സ്റ്റേഷനില്‍ നിന്നും തൊണ്ടി മുതല്‍ മോഷ്ടിച്ച പൊലീസുകാരനായി തിരച്ചില്‍ ഊര്‍ജ്ജിതം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ


